
വണ്ടൂർ : വിൽപ്പനക്കായി കൈവശം വച്ച 9.4 ഗ്രാം എം ഡിഎംഎയുമായി വണ്ടൂർ കാരക്കാപറമ്പ് സ്വദേശി പൊലീസ് പിടിയിൽ. മാരാൻതൊടിക ഖലീലിനെ (41)യാണ് ഡാൻസാഫ് എസ്ഐ കെ ആർ ജസ്റ്റിൻ അറസ്റ്റ് ചെയ്തത്.
വണ്ടൂർ കുറ്റിയിൽ നെല്ലിക്കുന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. പ്രതി സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വിൽപ്പനയിലൂടെ നേടിയ 23400 രൂപയും കസ്റ്റഡിയിലെടുത്തു.
സിപിഒമാരായ സി എം മഹേഷ്, പി പി നി ധേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




