പരപ്പനങ്ങാടി എല്‍.ബി.എസ് സെന്റെറില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്. എസ്. എൽ. സി യോഗ്യതയുള്ളവർക്ക്

ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, കംബ്യൂട്ടർ ഹാർഡ് വേയർ ആൻഡ് നെറ്റ് വർക്കിങ്ങ്,   ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ആർട്ടിഫിഷൽ ഇൻജിനിയറിങ്ങ് വിത്ത് പൈത്തൺ ഫോർ ജൂനിയേർസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ്-ടു (കൊമേഴ്സ്)  യോഗ്യതയുള്ളവർക്ക്  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.  lbscentre.kerala.gov.in/services/courses     എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2411135, 9745208363 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top