വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

1982 എം.വി.എച്ച്.എസ്.എസ്. എസ്.എസ്.എൽ.സി. ബാച്ചിൻ്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും ‘കാല്പാട് 2K26’ 2026 ഏപ്രിൽ 5 ന് ഞായറാഴ്ച 10 മണിക്ക് പ്രശസ്ത യുവകവിയും സാംസാകാരിക പ്രവർത്തകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.

അരിയല്ലൂർ സംഗീത് ഗ്രാമിൽ (അശ്വതി ഗാർഡൻസ് റിസോട്ടിൽ 10 മണിക്ക് കൂട്ടായ്മയുടെ ചെയർമാൻ കെ.പി. സുധീർ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച കൾച്ചറൽ പ്രോഗ്രാമിൽ പ്രദേശത്തെ പ്രശസ്ത ഭിഷഗ്വരനായ Dr. രാധാകൃഷ്ണൻ പിള്ള സാറിനെ ആദരിച്ചു. കൺവീനർ K. ശിവരാജൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി .സുകുമാരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

മുൻ ചെയർമാൻ ടി. ദിലീപ് കുമാർ, എം.വി.എച്ച്.എസ്.എസ്. മാനേജർ വിശ്വനാഥൻ, ഡോ രാധാകൃഷ്ണൻ പിള്ളൈ, റംലാബീഗം എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് ബാച്ച് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നൊരുക്കിയ കലാപരിപാടികൾ അരങ്ങേറി. അനുബന്ധ പരിപാടിയായി ബാച്ചിലെ മെമ്പർമാരുടെ ജീവിച്ചിരിക്കുന്ന രക്ഷിതാക്കളെ ആദരിക്കലും നടന്നു.

Share news
error: Content is protected !!
Scroll to Top