
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളേയും വ്യാജ വാര്‍ത്തകളേയും പരിഹസിച്ച് നടി തൃഷ. തൃഷ പുതിയ സിനിമകളിലൊന്നും ഒപ്പുവയ്ക്കുന്നില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണിപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്.
‘ ഞാന്‍ അങ്ങനെ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, നാല് കുട്ടികളുണ്ട്, ഇന്നലെ അവര്‍ക്ക് രണ്ട് വയസ് തികഞ്ഞു! വേറെ എന്തെങ്കിലും ഇതിന്റെ കൂടെ ചേര്‍ക്കാനുണ്ടോ അതോ ഇന്നത്തെ സാങ്കല്‍പ്പിക കഥകളുടെ ക്വാട്ട കഴിഞ്ഞോ?,’ എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
നടന്‍ വിജയ്യുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് വലിയ തരത്തിലുള്ള വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനോ വിശദീകരണം നല്‍കാനോ താനില്ല എന്ന് സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം ഒരു പോസ്റ്റും തൃഷ പങ്കുവച്ചിരുന്നു.




