
തിരൂരങ്ങാടി പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടം. അപകടത്തിൽ ചട്ടിപ്പറമ്പ് സ്വദേശിയായ ഷാദിൽ എന്നയാൾ മരണപ്പെട്ടു.
മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.
മറ്റൊരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തുടർ ചികിത്സക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി.
റോഡിൽ നിർത്തിയിട്ട മരം കയറ്റിയ ലോറിയിലെക്ക് മെഡിക്കൽ സാധനങ്ങളുമായി പോവുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



