തിരുവനന്തപുരം: സിനിമ തീയേറ്ററില്‍ വെച്ച് യുവതികളുടെ പേഴ്‌സ് മോഷണം പോയി. ആറ്റിങ്ങല്‍ ഗംഗ തീയേറ്ററില്‍ വെച്ചാണ് കഴിഞ്ഞദിവസം യുവതികളുടെ പേഴ്‌സ് മോഷണം പോയത്. ഇതെതുടര്‍ന്ന് യുവതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതുവരെ ആരും കാണാത്ത ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായത്. ഈ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിനെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തീയേറ്ററില്‍ എത്തിയ പ്രതി സീറ്റിലിരുന്ന് എല്ലാവരെയും വീക്ഷിക്കുകയും ഇന്റര്‍വെല്‍ സമയത്ത് ആരുമില്ലാത്ത സ്ഥലത്ത് പിറകില്‍ പോയി ഇരിക്കുകയും പിന്നീടാണ് വസ്ത്രങ്ങള്‍ അഴിച്ച്മാറ്റി അടിലസ്ത്രം മാത്രം ധരിച്ച് മുട്ടിലിഴഞ്ഞ് നേരത്തെ നോക്കിവെച്ചവരുടെ സീറ്റിനടുത്തെത്തി മോഷണം നടത്തിയത്. പിന്നീട് ഇയാള്‍ തിരിച്ച് മുട്ടിലിഴഞ്ഞ് തന്നെ തിരിച്ചുവന്ന് സീറ്റിലിരിക്കുന്നതും വസ്ത്രങ്ങള്‍ ധരിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. എല്ലാവരും സിനിമയില്‍ മുഴുകി ഇരിക്കുന്നതിനാല്‍ ഇയാള്‍ മുട്ടിലിഴഞ്ഞ് പോകുന്നതും വരുന്നതുമൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. ഇയാള്‍ ഇത്തരത്തില്‍ നേരത്തെയും മോഷണം നടത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




