പുലി കാട്ടുപോത്തിനെ വേട്ടയാടി മരക്കൊമ്പിലിട്ടു

ഗൂഡല്ലൂർ : കുനൂർ ഉളിക്കലിലെ ജനവാസമേഖലയിൽ സ്വകാര്യ തേയിലത്തോട്ടത്തിൽ കാട്ടുപോത്തുകുട്ടിയെ പുലി വേട്ടയാടി മരത്തിൽ തൂക്കിയിട്ടു. തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മരക്കൊമ്പിൽ ജഡം കണ്ടത്.

പതിവായി പുലിയിറങ്ങുന്ന പ്രദേശമാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണത്തിനായി കാമറ സ്ഥാപിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. രാത്രി ഓരോ ദിവസം ഇടവിട്ട് പുലി കാട്ടുപോത്തിന്റെ ജഡം ഭക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് കണ്ടെത്തി.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top