കലഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു

മലപ്പുറം: കലഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ‘മണിനാദം 2024’ എന്ന പേരില്‍ സംസ്ഥാന തലങ്ങളില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്/യുവ/അവളിടം ക്ലബുകളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 26. വിശദവിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം ഓഫീസുമായോ 0483 2960700 എന്ന നമ്പറിറിലോ ബന്ധപ്പെടാം

 

Share news
error: Content is protected !!
Scroll to Top