കറിവേപ്പിലകൊണ്ടൊരു ചമ്മന്തി പൊടി…….

ആവശ്യമായ ചേരുവകള്‍:-

കറിവേപ്പില – 2 കപ്പ്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉലുവ – 2 ടേബിള്‍സ്പൂണ്‍ കടലപരിപ്പ് – 2 ടേബിള്‍സ്പൂണ്‍
ഉണക്കമുളക് – 5/6 എണ്ണം
പുളി – ചെറുനാരങ്ങയുടെ വലിപ്പത്തില്‍
ഉപ്പ് – ആവശ്യത്തിന്
കായപൊടി – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

കറിവേപ്പില നന്നായ് കഴുകി വൃത്തിയാക്കി,പൊടിഞ്ഞു വരുന്ന പരുവം വരെ ഫ്രൈ ചെയ്‌തെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടലപരിപ്പ്, ഉഴുന്ന്, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് കരിഞ്ഞുപോവാതെ റോസ്റ്റ് ചെയ്‌തെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് ഒരു ചെറിയ കഷ്ണം പുളിയും കായപ്പൊടിയും ചേര്‍ക്കുക. മാറ്റിവെച്ച കറിവേപ്പിലയും തയ്യാറാക്കിയ മിക്‌സും മിക്‌സിയുടെ ജാറിലേക്കിട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പൊടിച്ചെടുക്കുക. കറിവേപ്പില ചമ്മന്തിപൊടി റെഡി. രണ്ടോ മൂന്നോ മാസം വരെ കേടുകൂടാതെ ഇത് ഉപയോഗിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top