കോഴിക്കോട് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്ന 67 ബൂത്തുകള്‍

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവുമാണ് വനിതകളുടെ നിയന്ത്രണത്തിലുണ്ടാവുക. പിങ്ക് ബൂത്തെന്നറിയപ്പെടുന്ന ഇവയില്‍ പോളിങ്ങിന്റെയും സുരക്ഷയുടെയും പൂര്‍ണ ചുമതല വനിതകള്‍ക്കായിരിക്കും.

പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. ഈ ബൂത്തുകളില്‍ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താം. 

വടകര (67, 68, 97, 98, 156), കുറ്റ്യാടി (61, 100, 113, 136, 166), നാദാപുരം (3, 88, 74, 112, 211), കൊയിലാണ്ടി (13, 43, 54, 93, 119), പേരാമ്പ്ര (22, 70, 133, 168, 185), ബാലുശ്ശേരി (03, 54, 177, 215, 240), എലത്തൂര്‍ (21, 41, 95, 147, 193), കോഴിക്കോട് നോര്‍ത്ത് (64, 39, 99, 100, 159), കോഴിക്കോട് സൗത്ത് (02, 25, 39, 51, 59, 79, 160), ബേപ്പൂര്‍ (87, 125, 129, 157, 158), കുന്ദമംഗലം (44, 46, 105, 151, 152), കൊടുവള്ളി (05, 24, 39, 155, 195), തിരുവമ്പാടി (54, 68, 167, 182, 209) ബൂത്തുകളാണ് പിങ്ക് ബൂത്തുകള്‍.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് സ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് പൂര്‍ണമായും ഭിന്നശേഷി നിയന്ത്രിതമായിരിക്കും. ജില്ലയില്‍ ആകെ 2,837 ബൂത്തുകളാണുള്ളത്. ബാലുശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ -256. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ഹരിത, മാതൃകാ ബൂത്തുകളായി സജ്ജീകരിക്കാനും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top