മലപ്പുറം ജില്ലയിൽ ഇ വി എം വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 പേർ

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇ.വി.എം. വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 വോട്ടർമാർ. 1310945 പുരുഷൻമാരും 1588652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36,32210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70% മാണ് 2021 ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്.

ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.

  1. കൊണ്ടോട്ടി- ആകെ വോട്ടര്‍മാര്‍ -2,29,370, പോള്‍ ചെയ്തത് – 189238 (82.50%)
  2. ഏറനാട്- ആകെ വോട്ടര്‍മാര്‍-1,99,556, പോള്‍ ചെയ്തത്- 166213 (83.29%)
  3. നിലമ്പൂര്‍- ആകെ വോട്ടര്‍മാര്‍- 2,36,576, പോള്‍ ചെയ്തത്- 187335 (79.19%)
  4. വണ്ടൂര്‍- ആകെ വോട്ടര്‍മാര്‍- 2,47,184, പോള്‍ ചെയ്തത്- 201031 (81.33%)
  5. മഞ്ചേരി- ആകെ വോട്ടര്‍മാര്‍- 2,27,762, പോള്‍ ചെയ്തത്- 187959 (82.52%)
  6. പെരിന്തല്‍മണ്ണ-ആകെ വോട്ടര്‍മാര്‍-2,29,525, പോള്‍ ചെയ്തത്- 184190 (80.25%)
  7. മങ്കട-ആകെ വോട്ടര്‍മാര്‍- 2,30,838, പോള്‍ ചെയ്തത്- 185452 (80.34%)
  8. മലപ്പുറം- ആകെ വോട്ടര്‍മാര്‍- 2,38,080, പോള്‍ ചെയ്തത് – 194745 (81.80%)
  9. വേങ്ങര-ആകെ വോട്ടര്‍മാര്‍- 2,11,630, പോള്‍ ചെയ്തത്- 168940 (79.83%)
  10. വള്ളിക്കുന്ന്-ആകെ വോട്ടര്‍മാര്‍- 2,21,036, പോള്‍ ചെയ്തത്- 178863 (80.92%)
  11. തിരൂരങ്ങാടി- ആകെ വോട്ടര്‍മാര്‍-2,22,792, പോള്‍ ചെയ്തത്- 174982 (78.54%)
  12. താനൂര്‍- ആകെ വോട്ടര്‍മാര്‍-2,14,101, പോള്‍ ചെയ്തത്- 171210 (79.97%)
  13. തിരൂര്‍- ആകെ വോട്ടര്‍മാര്‍- 2,55,441, പോള്‍ ചെയ്തത്- 196682 (77%)
  14. കോട്ടക്കല്‍- ആകെ വോട്ടര്‍മാര്‍- 2,43,014, പോള്‍ ചെയ്തത്- 189390 (77.93%)
  15. തവനൂര്‍ -ആകെ വോട്ടര്‍മാര്‍- 2,08,776, പോള്‍ ചെയ്തത്- 162653 (77.91%)
  16. പൊന്നാനി- ആകെ വോട്ടര്‍മാര്‍- 2,16,529, പോള്‍ ചെയ്തത് 160737 (74.23%)
Share news
error: Content is protected !!
Scroll to Top