മലപ്പുറം: എടവണ്ണപ്പാറയില്‍ 17-കാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായി. ഊര്‍ക്കടവ് സ്വദേശി സിദ്ദിഖ് അലി(43)ആണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലായത്. മുമ്പും ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പോക്‌സോ നിയമപ്രകാരം വാഴക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു എടവണ്ണപ്പാ സ്വദേശിയായ 17- കാരിയെ ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തുര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.




