ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 മരണം. നൂറിലറെ പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അപകടം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ബംഗ്ലാദേശ് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



