സംസ്ഥാനത്തുടനീളം 1070 വിഷുച്ചന്ത ; വിഷുവിപണി കീഴടക്കാൻ കുടുംബശ്രീ

തിരുവനന്തപുരം : വിഷുക്കണിയൊരുക്കാനും സമൃദ്ധമായ സദ്യ തയ്യാറാക്കാനും ആവശ്യമായ വിഷരഹിത പച്ചക്കറികളുമായി കുടുംബശ്രീയുടെ വിഷുച്ചന്തകൾ സംസ്ഥാനമാകെ സജ്ജമാകുന്നു. സംസ്ഥാനത്തെ 1070 സിഡിഎസുകളിലും ജില്ലാതലത്തിലും വെള്ളിമുതൽ പ്രത്യേക വിപണന മേളകൾ ആരംഭിച്ചു. കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപ്പാദി പ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവർഗങ്ങളും മിതമായ വില യിൽ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

കണിവെള്ളരി, പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കൂർക്ക, കാന്താരി, മുരിങ്ങക്കായ തുടങ്ങി വിഷു സദ്യക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ചന്തകളിലുണ്ടാകും. കൂടാതെ കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന കറിപ്പൊടികൾ, ധാന്യപ്പൊടികൾ, ചമ്മന്തി പ്പൊടി, അച്ചാറുകൾ എന്നിവയും ചന്തയുടെ ആകർഷണമാണ്. ജില്ലാതലത്തിൽ അഞ്ച് ദിവസവും സിഡിഎസ് തലത്തിൽ മു ന്ന് ദിവസവുമാണ് ചന്തകൾ പ്രവർത്തിക്കുക.

അതത് സിഡിഎസുകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ശേഖരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും. കഴിഞ്ഞ വർഷം 7.25 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് നേടിയ കുടുംബശ്രീ വിഷുച്ചന്തകൾ ഇക്കുറിയും കർഷകർക്കും സംരംഭകർക്കും വലിയ സാമ്പത്തിക സഹായമാകുമെ ന്നാണ് പ്രതീക്ഷ. മേളകൾ 14ന് സമാപിക്കും.

Share news
error: Content is protected !!
Scroll to Top