വിലകുറഞ്ഞ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിക്കും ;വിദ്യഭ്യാസ മന്ത്രി

പരപ്പനങ്ങാടി: ഓരോ വിദ്യാര്‍ഥിയും സ്വന്തം കമ്പ്യൂട്ടറുമായി ക്ലാസുകളില്‍ വരുന്ന കാലം ദൂരത്തല്ലെന്നുംവിദ്യാര്‍ഥികള്‍ക്ക് നാമമാത്രമായ വിലയ്ക്ക് നല്‍കാവുന്ന ‘സിംപ്യൂട്ടര്‍’ വികസിപ്പിക്കാനുള്ള ദൗത്യം ‘കെല്‍ട്രോണ്‍’ ഏറെറടുത്തിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പരപ്പനാട് കോവിലകം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ‘സ്മാര്‍ട്ട് ക്ലാസ്’ പദ്ധതിയും ‘ഡിജിറ്റല്‍ ഇന്ററാക്ടീവ് സിസ്റ്റ’ത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചടങ്ങില്‍ പി.വി മുഹമ്മദ് അധ്യക്ഷനായിരുന്നു. എ.വി സദാശിവന്‍, പി.മുഹമ്മദ് നിയാസ്,ബാലകൃഷ്ണന്‍, പ്രീതി ദേവദാസ്, കെ.ടി സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top