വാസ്തു വിദ്യ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

ആറന്മുള: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുവിദ്യ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്‌നിക് ഡിപ്ലൊമയുള്ളവരേയും പരിഗണിക്കും. സീറ്റുകളുടെ എണ്ണം 300. സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ കോഴ്‌സ് ഫീസ് 7500 രൂപ.
പ്രോസ്‌പെക്റ്റസും അപേക്ഷാഫോമും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സി.ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,ആറന്മുള,
പിന്‍.689533, പത്തനംതിട്ട വിലാസത്തില്‍ അയയ്ക്കണം. ്മേൌ്ശറ്യമഴൗൃൗസൗഹമാ.രീാ ല്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 100 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതവും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജുലൈ 20

 

Share news
error: Content is protected !!
Scroll to Top