വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് ശുചീകരണവും ജലഘോഷയാത്രയും സംഘടിപ്പിച്ചു

വള്ളിക്കുന്ന്:മാലിന്യമുക്തം നവകേരളം ക്യാമ്പനിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി റിസര്‍വും പ്രദേശവും ശുചീകരണം നടത്തി. ജലാശയങ്ങള്‍ മലിനമാക്കരുത് എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി റിസര്‍വിലെ 30 ല്‍ അധികം ചെറുതോണികള്‍ അണിനിരത്തി ജലഘോഷയാത്രയും സംഘടിപ്പിച്ചു. തെയ്യവും തിറയും വാദ്യമേളങ്ങളും ഘോഷയാത്രയെ മനോഹരമാക്കി.

കീഴയില്‍ പിഷാരിക്കല്‍ ക്ഷേത്ര പരിസരത്ത് നിന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ജലഘോഷയാത്ര ബാലാതിരുത്തി പൈപ്പ് പാലത്തിന് സമീപം അവസാനിച്ചു.

സി.ബി.എച്ച്.എസ് ഹൈസ്‌കൂളിലെ എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ സിനു. പി കെ, എം.വി.എച്ച്.എസ് ഹൈസ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഏലിയാസ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 150 ലധികം എന്‍.എസ്.എസ് വളണ്ടിയര്‍മാരും കണ്ടല്‍കാടും പരിസരവും ശുചീകരിക്കുന്നതില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സിന്ധു, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ രാധ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പൊക്കടവത്ത് ബാബുരാജ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് ,വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീര്‍ നന്ദി പറഞ്ഞു. മാലിന്യമുക്തം നവ കേരളം – വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് ശുചീകരണത്തില്‍ പങ്കാളിയായ മുഴുവന്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കും ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജുനൈദ് ടി.പി, ആര്‍.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സോന, കില തീമാറ്റിക് എക്‌സ്പര്‍ട്ട് മിന്‍ഹ മറിയം , ഹെല്‍ത്ത് ഇന്‍പെക്ടര്‍ ജമാല്‍ കൊളത്തൂര്‍, ഗ്രീന്‍ വേംസ് കോഡിനേറ്റര്‍ ഹാഷിര്‍ നജീബ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

 

Share news
error: Content is protected !!
Scroll to Top