ഫിനിഷിങ് സ്‌കൂള്‍ പരിശീലനവും തൊഴിലും : വനിതകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂള്‍ Resource Enhancement Academy for Career Heights-REACH ല്‍ ജൂണില്‍ തുടങ്ങുന്ന ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം കൈമനത്തും കണ്ണൂര്‍ പിലാത്തറയിലുമുള്ള റീച്ചില്‍ 45 ദിവസത്തെ IELTS പരിശീലനം 60 ദിവസത്തെ REACH Certification Professional Grooming Programme എന്നിവയാണ് നടത്തുന്നത്. കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സനാലിറ്റി ഡവലപ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍സ്, ഐ.റ്റി മേഖലകളിലാണ് പരിശീലനം നല്‍കുക. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പരിശീലനം സൗജന്യമാണ്. ഹോസ്റ്റല്‍ സൗകര്യമുണ്ടാകും. ഫോണ്‍ : 0471 – 2494445, 94960 15051, 0497 – 2800572,9847144349 , info@reach.org.in

 

Share news
error: Content is protected !!
Scroll to Top