ചെട്ടിപ്പടി പീഡനക്കേസില്‍ പ്രധാന പ്രതിയെ പോലീസ് അറസ്‌ററു ചെയ്തു.

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ജോലിചെയ്തിരുന്ന ഹോംനേഴ്‌സിനെ കൂട്ടുകാരിയും ഭര്‍ത്താവും കൂടി വധഭീക്ഷണി മുഴക്കി പീഡിപ്പിച്ച് വാണിഭം നടത്തിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്‌ററ്‌ചെയ്തു.

പുത്തനത്താണി സ്വദേശിയായ 28 കാരി ഹോം നഴ്‌സിന്റെ പരാതിയിലാണ് മുഖ്യപ്രതിയായ ചാവക്കാട് സ്വദേശി ചാലില്‍ അനീഷ് (40) നെ പോലീസ് അറസ്‌ററുചെയ്തത്. ഈ കേസിലെ മറെറാരു പ്രതിയായ കുണ്ടോട്ടി സ്വദേശി ബീരാന്‍ കുട്ടിയെ നേരത്തെ അറസ്‌ററ്‌ചെയ്തിരുന്നു.

കൂട്ടുകാരിയുടെ ഭര്‍ത്താവ് അനീഷ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ട് പോയി വധഭീക്ഷണി മുഴക്കി ഊട്ടി, ഗൂഡല്ലൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ വെച്ച് പലര്‍ക്കും യുവതിയെ കാഴ്ച്ചവെക്കുകയായിരുന്നു.
് തിരൂരങ്ങാടിയില്‍ എത്തിയ യുവതിയെ പുത്തനത്താണിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കയച്ച പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തിരൂര്‍ ഡിവൈഎസ്പി സലീം, താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ്്, പരപ്പനങ്ങാടി എസ്‌ഐ മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്‌ററിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നാല് വിവാഹം കഴിച്ചിട്ടുള്ള അനീഷ് കല്പകഞ്ചേരി, താനൂര്‍, തിരൂരങ്ങാടി സ്‌റേറഷനുകളില്‍ രജിസ്‌ററര്‍ ചെയ്തിട്ടുള്ള പെണ്‍വാണിഭ കേസുകളിലെ പ്രതിയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top