സ്വാശ്രയ കോളേജുകള്‍ക്കെതിരെ വ്യാപക പരാതി

മലപ്പുറം: കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാ അദാലത്തില്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ നിരവധി വിദ്യാര്‍ഥികള്‍ പരാതി നല്‍കി. അന്യായമായ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളകേസുകള്‍ എടുക്കുക, സമരം ചെയ്ത വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മുദ്രപത്രത്തില്‍ എഴുതി വാങ്ങിച്ച് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ സ്വകാര്യ കോളെജിനോട് യുവജന കമ്മീഷന്‍ വിശദീകരണം തേടി. വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കിയെന്ന പരാതിയില്‍ മലപ്പുറത്തെ കോളേജിനെതിരെയുള്ള പരാതിയില്‍ കമ്മീഷന്‍ വിശദീകരണം തേടി. വാഹനാപകടത്തെ തുടര്‍ന്ന പഠനം നിര്‍ത്തിയ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞ് വെച്ച പരാതിയില്‍ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടും.

യൂത്ത് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ചിന്താജെറോം, അംഗങ്ങളായ എ. ബിജി, ആര്‍ആര്‍. സഞ്ജയ് എന്നിവര്‍ പരാതികള്‍ കേട്ടു. കോഡിനേറ്റര്‍മാരായ നിയാസ് പാണ്ടിക്കാട്, ഹരീഷ് കരുളായി നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top