സ്ത്രിയെ ശല്യം ചെയ്തതിന് റോയല്‍ ചലഞ്ചേഴ്‌സ് താരം അറസ്റ്റില്‍

ദില്ലി : കോഴ വിവാദത്തിനും, ഷാരൂഖിന്റെ വിലക്കിനും ഐപിഎല്ലില്‍ പുതിയ വിവാദം. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവും ഓസ്‌ട്രേലിയക്കാരനുമായ ലൂക്ക്  പോമര്‍ബഷിനെ ദില്ലി പോലീസ് അറസ്റ്റുചെയ്തു.

പോമര്‍ബഷിനു മേലുള്ള കുറ്റം തെളിഞ്ഞാല്‍ അദേഹത്തെ തുടര്‍ന്നുള്ള ഐപിഎല്‍ മാച്ചില്‍ കളിപ്പിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായ വിജയമല്ല്യ പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഐപിഎല്‍ പാര്‍ട്ടിക്കിടെയാണ് പോമര്‍ബഷി സ്ത്രീയോട് അപമര്യാദയായി പെരുമാറിയതും അവരുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തത്.

മുമ്പ് ഓസ്‌ട്രേലിയയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പോമര്‍ബഷിന്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട

Share news
error: Content is protected !!
Scroll to Top