കൊച്ചി : സോളാര്‍ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. സോളാര്‍ കേസ് ഇനി പുതിയ ജഡ്ജിമാര്‍ പരിഗണിക്കും. സോളാര്‍ കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് സതീഷ് ചന്ദ്രന്, ജസ്റ്റിസ് വികെ മോഹന്‍ എന്നിവരുടെ പരടഗണനാ വിഷയങ്ങളാണ് മാറ്റിയത്. ജസ്റ്റീസ് സതീഷ് ചന്ദ്രന് പരിഗണിച്ചിരുന്ന വിഷയങ്ങള്‍ ജസ്റ്റിസ് തോമസ് ടി ജോസഫും ജസ്റ്റിസ് വികെ മോഹന്‍ പരിഗണിച്ചിരുന്ന വിഷയങ്ങള്‍ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദുമായിരിക്കും വാദം കേള്‍ക്കുക.
ജസ്റ്റീസ് സതീഷ് ചന്ദ്രന് സോളാര്‍ കേസിലെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചിരുന്നത്. ടെന്നി ജോപ്പന്, ശാലുമേനോന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്.
സതീഷ് ചന്ദ്രനെ സിവില്‍ കേസ് പരിഗണിക്കുന്ന ബഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ബാഗ്ലൂര് വ്യവസായി എം കെ കുരുവിളയുടെ അപ്പീല്‍ സലീം രാജിന് എതിരായ അപ്പീല്‍ എന്നിവ പരിഗണിച്ചിരുന്നത് ജസ്റ്റിസ് വികെ മോഹനായിരുന്നു.




