തിരു: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമര്‍ദ്ദമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണം നേരത്തെ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കല്യാണവീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന പ്രചരണവും അറസ്റ്റും ഇതിന് തെളിവാണെന്നും അദേഹം പറഞ്ഞു. സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാക്കാത്ത ഉദ്യോഗസ്ഥരെ കേസന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്നും പിണറായി ആരോപിച്ചു.
രാജ്‌മോഹനെ അന്വേഷണത്തിന് നിയോഗിച്ചതിനെതിരെയും പിണറായി പ്രതികരിച്ചു. അര്‍ഹതയില്ലാത്തയാളെ അന്വേഷണത്തിന് നിയോഗിച്ചത്. യുഡിഎഫ് മനസ്സില്‍ കാണുന്നത് രാജ്‌മോഹന്‍ മാത്ത് കാണും മെന്നും പിണറയി പറഞ്ഞു.
പോലീസിന്റെ സഹായത്തോടെ സിപിഐഎമ്മിനു നേരെ അക്രമണം നടത്തുകയാണെന്നും . അറസ്റ്റിലായ രാമചന്ദ്രന്റെയും രവീന്ദ്രന്റെയും വീടുകള്‍ക്ക് ആക്രമിച്ചത് ഇതിനുദാഹരണമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. സി പി ഐ എമ്മിനെ വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്നും അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഒഞ്ചിയത്ത് ഇപ്പേളെന്നും അദഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധത്തില്‍ കസ്റ്റഡിയിലായ സിപിഐഎം പ്രവര്‍ത്തകരെ സംരക്ഷിക്കാനില്ലെന്ന സൂചനയാണ് പിണറായി വിജയന്‍ നല്‍കിയത്. സംഭവത്തില്‍ സിപിഐഎമ്മിന്റെ നിലപാടിന് വിരുദ്ധമായ സമീപനം ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ അവരെ തള്ളിപ്പറയില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐഎമ്മുമായി കൊടി സുനിക്ക് യാതൊരു ബന്ധവും മില്ലെന്നും സിപിഐഎം പാര്‍ട്ടി ഓഫീസ് സെക്രട്ടറി ബാബുവിനെ മര്‍ദ്ധിച്ച് സി.പി.ഐ.എം നേതാക്കളുടെ പേര് പറയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കേസിലുള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ തള്ളാനും കൊള്ളാനും പത്രസമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി തയ്യാറായിരുന്നില്ല.




