HIGHLIGHTS : കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാഎസ് നായര്‍
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാഎസ് നായര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കി. ജഡ്ജിയോട് രഹസ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് സരിത പറഞ്ഞതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കാന്‍ അനുമതി ലഭിച്ചത്. അതേ സമയം രഹസ്യമൊഴി പുറത്തു പറയരുതെന്ന് കോടതി സരിതയോടും അഭിഭാഷകനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കാനും സരിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയിലില്‍ തനിക്ക് വധ ഭീഷണിയുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അഭിഭാഷകനിലൂടെ കോടതിയെ അറിയിച്ചു. ബിജുവിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അഭിഭാഷകന്‍ ആവശ്യപെട്ടിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിതയെയും ബിജു രാധാകൃഷ്ണനെയും ഹാജരാക്കിയത്. സരിതയെയും ബിജു രാധാകൃഷ്ണനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരെയും പത്തനതിട്ട ജയിലിലേക്ക് മാറ്റും.