വേങ്ങരിയിലും കാട്ടുപന്നിയുടെ ആക്രമണം യുവാവിന്‌ പരിക്ക്‌

vengaraവേങ്ങര വേങ്ങരക്കടുത്ത്‌ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ ഇല്ലിപ്പിലാക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന്‌ പരിക്കേറ്റു. പറങ്ങോടത്ത്‌ നിസാറിനാണ്‌ പരിക്കേറ്റത്‌. ഞായറാഴ്‌ച പകല്‍ 12 മണിയോടെയാണ്‌ സംഭവം.

പറമ്പില്‍ ഉമ്മയോടൊപ്പം മാങ്ങപറിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസാമിനെ പന്നി പിന്നില്‍ നിന്ന്‌ വന്ന്‌ കുത്തിമറിക്കുകയായിരുന്നു. തുടര്‍ന്ന്‌ പരക്കം പാഞ്ഞ പന്നി്‌ തൊട്ടടുത്ത കിണറ്റില്‍ വീണു. ആക്രമണത്തില്‍ നിസാറിന്റെ കാലുകള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌
പന്നി കിണറ്റില്‍ വീണ വിവരമറിഞ്ഞ നൂറുകണക്കിനാളുകളാണ്‌ സ്ഥലത്ത്‌ തടിച്ചുകൂടിയത്‌. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌്‌ സ്ഥലത്തെത്തിയ അരീക്കോട്ടെ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പന്നിയെ കിണറ്റില്‍ നി്‌ന്ന്‌്‌ രക്ഷിച്ചു.നാട്ടുകാരുടെ സഹായത്തോടെയാണ്‌ കാട്ടുപന്നിയെ ഉദ്യോഗസ്ഥര്‍ കരക്കുകയറ്റിയിത്‌. ഈ പന്നി ഏറെക്കാലമായി വിളകള്‍ നശിപ്പിക്കുന്നത്‌ പതിവായിരുന്നെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top