HIGHLIGHTS : തിരു: എസ്എന്‍സി ലാവ്ലിന് കേസ് തിരുവനന്തപുരം
തിരു: എസ്എന്‍സി ലാവ്ലിന് കേസ് തിരുവനന്തപുരം സിബിഐ പ്രതേ്യക കോടതി ഇന്നു പരിഗണിക്കും. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഏഴാം പ്രതി പിണറായി വിജയനും മറ്റു മൂന്നു പേരും ഉള്‍പ്പെടെ സമര്‍പ്പിച്ച വിടുതല്‍ ഹരജിയിലും ഇന്ന് വാദം തുടരും.
ലാവ്ലിന് കേസില്‍ പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ നേരത്തെ എതിര് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരെ തെളിവുണ്ടെന്ന സിബിഐ വാദം തെറ്റാണെന്ന് കാണിച്ച് പിണറായി വിജയന് കോടതിയില്‍ മറുപടി പ്രസ്താവനയും നല്‍കിയിട്ടുണ്ട്.
