രജീഷിന്റെ മൊഴി സിപിഐഎമ്മിനെതിരെ

കോഴിക്കോട് : ടിപി ചന്ദ്രശേഖരനെ വധിച്ചത് പണത്തിന് വേണ്ടിയല്ലെന്നും പാര്‍ട്ടി പറഞ്ഞിട്ടാണെന്നും ടി.കെ രജീഷ് മൊഴിനല്‍കി.

സിപിഐ എം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി.കെ കുഞ്ഞനന്തന്‍, കിര്‍മാനി മനോജ്, എന്നിവരാണ് ടിപിയെ കൊല്ലണമെന്ന തീരുമാനമറിയിച്ചത്. ഇതിനായി കുഞ്ഞനന്തന്റെ വീട്ടിലെ ലാന്റ് ഫോണില്‍ നിന്നാണ് തന്നെ വിളിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് തന്നെ വിളിച്ചുവരുത്തിയതെന്നും രജീഷ് മൊഴിനല്‍കി.
കൊലനടത്താനായി കൊടി സുനി അടക്കമുള്ളവരെ ഏകോപിപ്പിച്ചത് താനാണെന്ന് രജിഷ്‌നല്‍കിയ മൊഴിയിലുണ്ട്. ടിപി വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ വടകരയിലുള്ള ഓഫീസില്‍ വെച്ചാണ് രജീഷിനെ ചോദ്യം ചെയ്തത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

ഗോവ മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top