ഇത് സിനിമയിലല്ല സിനിമക്ക് പുറത്ത് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഏറ്റുവാങ്ങിയ ഭരത് മോഹന്‍ലാലിന് മറ്റൊരു പതക്കം കൂടി. മോഹന്‍ലാലിന് ഇന്ന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നല്കി ആദരിക്കും. സൗത്ത് കൊറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ആയോധന കലാ അക്കാദമിയാണ് സിനിയിലെ മോഹന്‍ലാലിന്റെ അഭിനയ മികവിന് ഈ ബഹുമതി നല്‍കുന്നത്.നേരത്തെ ഈ അവാര്‍ഡ് ഷാരൂഖ് ഖാനും മിസോറാം മുഖ്യമന്ത്രി ലാല്‍ തന്വാലയ്ക്കും നല്‍കിയിട്ടുണ്ട്
1977 – 78 ല്‍ സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ മോഹന്‍ലാലിന് സമ്മാനം ലഭിച്ചിരുന്നു. മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മി ലെഫ്നന്റ് കേണല്‍ പദവി നല്കി ആദരിക്കുകയും ചെയ്തിരുന്നു.
ഇന്നാണ് അവാര്‍ഡ്ദാന ചടങ്ങ് നടക്കുക.
photo courtesy: metromatinee




