നാട്ടിയ ബൂത്തിന്റെ കാലുകള്‍ വലിച്ചുരി: നേരിയ സംഘര്‍ഷം
പരപ്പനങ്ങാടി മെയ് 11ന് ഉദ്ഘാടനം ചെയ്യുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാല്ത്തിന് ചുങ്കം പിരിക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാലത്തിന് കിഴക്കു വശത്ത് തിങ്കളാഴ്ച രാവിലെ കനത്ത പോലീസ് സന്നാഹവുമായെത്തി ടോള്‍ബൂത്ത് നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാരുടെ ശക്തമായ പ്രതിഷേധം മൂലം വീണ്ടും നിര്‍ത്തിവെച്ചു.
പോലീസ് ബന്തവസ്സില്‍ പണി തൂടങ്ങയ വിവരമറിഞ്ഞ സംഭവസ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി അധികാരികള്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരക്കാര്‍ പ്രവൃത്തി തടയുകയായിരുന്നു.. ഇവിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് കാലുകള്‍ സമരക്കാര്‍ വലിച്ചൂരി. വലിച്ചെറിഞ്ഞു.
കഴിഞ്ഞ ദിവസവും ബൂ്ത്ത് കെട്ടാനുള്ള നീക്കം നടന്നിരുന്നുവെങ്ങിലും നാട്ടുകാര്‍ സംംഘടിച്ചതോടെ അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു.അന്ന് നാട്ടുകാരോടു സമവായത്തിലെത്തിയ ശേഷമെ ബൂത്ത് നിര്‍മ്മാണം നടത്തുകയൊള്ളു എന്ന് അറിയച്ചിരുന്നു. എന്നാല്‍ ഇന്ന് ചര്‍ച്ചയൊന്നും കൂടാതെ 10 മണിക്ക് പോലീസുമായെത്തി ബൂത്ത് നിര്‍മിക്കാനൊരുങ്ങുകയായിരുന്നു.
ടോള്‍ പിരക്കാനുള്ള നീക്കം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇതിനെതിരെ പരപ്പനങ്ങാ#ടിയില്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും സമരക്കാര്‍ പറഞ്ഞു.




