HIGHLIGHTS : പരപ്പനങ്ങാടി: റെയില്‍വെ ഗെയ്റ്റ് അടച്ചുപൂട്ടുകയും യാഥാര്‍ത്ഥ്യമായ റെയില്‍വെ മേല്‍പ്പാലത്തില്‍

പരപ്പനങ്ങാടി: റെയില്‍വെ ഗെയ്റ്റ് അടച്ചുപൂട്ടുകയും യാഥാര്‍ത്ഥ്യമായ റെയില്‍വെ മേല്‍പ്പാലത്തില്‍ നടപ്പാതയില്ലാതിരിക്കുകയും ചെയ്തതോടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനായി നിര്‍മ്മി്ക്കുന്ന അടിപ്പാതയുടെ മണ്ണുപരിശോധന ഇന്ന് തുടങ്ങും.ഇതിനാവിശ്യമായ യന്ത്രസാമഗ്രികള്‍ വെള്ളിയാഴ്ച ഇറക്കിതുടങ്ങി.
അടച്ചുപൂട്ടിയ റെയില്‍വെ ഗെയ്റ്റ് നിന്ന സ്ഥലത്തെ അടിഭാഗം തുരന്ന് അടിപാതയില്‍ ഒരു നടപാതയൊരുക്കാനാണ് പദ്ധതി തയ്യാറായിട്ടുള്ളത്. മൂന്ന് മീറ്റര്‍ വീതിയും 210 സെമി ഉയരവുമുള്ള ഈ പദ്ധതിക്ക് രണ്ട് കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. നിര്‍മ്മാണചിലവില്‍ പകുതി സംസ്ഥാന സര്‍ക്കാരും ബാക്കി റെയില്‍വേയുമാണ് വഹിക്കുക
. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ അപകടം വരുത്തിവയ്ക്കുന്ന റെയില്‍പാളം മുറിച്ച് നടക്കേണ്ട ഗതികേടില്‍ നിന്നും നാട്ടുകാര്‍ മോചിതരാകും.