നൂതന സാങ്കേതികതികവുമായി കോഴിക്കോട് കൈരളി-ശ്രീ വീണ്ടും തുറന്നു

കോഴിക്കോട് : പുതുക്കിയ കൈരളി – ശ്രീ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങി. മന്ത്രി എം കെ മുനീറാണ് ഉദ്ഘാടനം ചെയ്തത്.

തിയേറ്ററിന്റെ മുന്‍ഭാഗത്തായി ഫുഡ്‌കോര്‍ട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ എ കെ പ്രേമജം നിലവിളക്ക് കൊളുത്തി. എ പ്രദീപ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

പുതുക്കിയ തിയേറ്ററില്‍ ആധുനിക രീതിയിലുള്ള ഡിടിഎസ് സംവിധാനം 7.1 സൗണ്ട് സിസ്റ്റം ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകള്‍, പുഷ്ബാക്ക് സീറ്റുകള്‍, സെന്‍സര്‍ ടോയ്‌ലറ്റുകള്‍, സിസിടിവി നിരീക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൂടാതെ സീറ്റുകളുടെ എണ്ണം കുറക്കുകയും ടിക്കറ്റുകളുടെ വില കൂട്ടകയും ചെയ്തിട്ടുണ്ട്. ബാല്‍ക്കണി 110 രൂപയും ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 90 രൂപയുമാണ്. ശ്രീ തിയേറ്ററിലാണ് പ്രദര്‍ശനം തുടങ്ങിയത്. കൈരളി രണ്ട് ദിവസത്തിന് ശേഷം മാത്രമേ പ്രദര്‍ശനം തുടങ്ങുകയൊള്ളൂ.

 

Share news
error: Content is protected !!
Scroll to Top