HIGHLIGHTS : കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ ടെലിവിഷന്‍
കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ ടെലിവിഷന്‍ അവതാരിക ഗുരുതരാവസ്ഥയില്‍. ഗുരുതരമായി പരിക്കേറ്റ നിലയില്‍ തൃശ്ശൂര്‍ നെല്ലായില് റെയില്‍വേ ട്രാക്കിലാണ് അവതാരികയെ കണ്ടത്. കോഴിക്കോട് ചെന്നല്ലൂര്‍ സ്വദേശിനി് ദിക്ഷയാണ് അപകടത്തില്‍ പെട്ടത് . തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇവരിപ്പോള്‍ ഉള്ളത്.
അതേ സമയം ദിക്ഷ എങ്ങനെയാണ് ട്രെയിനില്‍ നിന്ന് വീണതെന്നോ ആരങ്കെിലും തള്ളിയിട്ടതാണോ എന്ന കാര്യത്തിലൊന്നും തെളിവുകള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ദിക്ഷയെ ഗുരുതര പരിക്കുകളോടെ നെല്ലിയാമ്പതിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.


അബോധാവസ്ഥയിലായിരുന്ന ദിക്ഷയെ നാട്ടുകാരാണ് ആശുപതിയില്‍ എത്തിച്ചത്. പ്രോഗ്രാം കഴിഞ്ഞ് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ദിക്ഷ ഷൂട്ടിങ് ആവശ്യത്തിനായി പതിവായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്നലെയും കൊച്ചിയില്‍ നിന്ന് ട്രെയിനില്‍ കയറിയ വിവരം ദിക്ഷ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ദിക്ഷ അഭിനയിച്ചിട്ടുണ്ട്. അതേ സമയം അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സത്യാവസ്ഥ കണ്ടെത്തണമെന്നും ആവശ്യപെട്ട് ദിക്ഷയുടെ പിതാവ് പോലീസില്‍ പരാതിപെട്ടിട്ടുണ്ട്.