HIGHLIGHTS : തിരു: കൊച്ചി,-പരിയാരം മെഡിക്കല്‍കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ കൈകൊള്ളാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് മന്ത്രി സഭ...
തിരു: കൊച്ചി,-പരിയാരം മെഡിക്കല്‍കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ കൈകൊള്ളാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. ഇതിനായി ഓഫീസര്‍മാര്‍ അടങ്ങിയ പ്രതേ്യക സംഘത്തെ നിയോഗിക്കും.
കൊച്ചി പരിയാരം മെഡിക്കല്‍കോളേജുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ രണ്ട് മെഡിക്കല്‍ കോളേജുകളും ഏറ്റെടുത്താല്‍ സര്‍ക്കാരിന് എത്ര ബാധ്യത ഉണ്ടാകുമെന്നതായിരിക്കും പ്രധാനമായും ആദ്യം പരിശോധിക്കുക.
ഇരു മെഡിക്കല്‍ കോളേജുകളുടെയും കടബാധ്യത എത്രയാണെന്ന് ജില്ലാ കലക്ടര്‍മാര്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇതേ തുടര്‍ന്നായിരിക്കും തുടര്‍ നടപടികള്‍.