HIGHLIGHTS : പെരിന്തല്‍മണ്ണ: കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തല
പെരിന്തല്‍മണ്ണ: കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് മലപ്പുറം ജില്ലയില്‍ നല്‍കിയ സ്വീകരണത്തിന് ആളു കുറഞ്ഞതിന് നാല് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ജില്ലയിലെ ഏലംങ്കുളം, ആലിപറമ്പ്, തെന്നല എന്നീ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. നല്‍കേണ്ട ഫണ്ട് നല്‍കാഞതും സ്വീകരണത്തില്‍ ആളെ പങ്കെടുപ്പിക്കാഞതിനുമാണ് കമ്മിറ്റികള്‍ പിരിച്ചു വിട്ടത്. ഇവയല്ലാം എ ഗ്രൂപ്പിന് ആധിപത്യമുള്ള കമ്മിറ്റികളാണ്.
ഇതില്‍ പെരിന്തല്‍മണ്ണയില്‍ യാത്രക്ക് ജനപങ്കാളിത്തം വളരെ ശുഷ്‌ക്കമായിരുന്നു. ഇതിനാല്‍ ഇവിടുത്തെ സ്വീകരണത്തിന്റെ ചുമതലക്കാരനായ ഡിസിസി സ്രെക്കട്ടറി വി ബാബുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

