കാശ്‌മീരില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനായ തീവ്രവാദി ജീവനോടെ പിടിയില്‍

ശ്രീനഗര്‍: കശ്‌മീകില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാളെ സൈന്യം ജീവനോടെ പിടികൂടി. കശ്‌മീര്‍ പിന്‍സാലയില്‍ നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. സജ്ജാദ്‌ എന്നായാളെയാണ്‌ പോലീസ്‌ പിടികൂടിയത്‌.

ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാലു പേരില്‍ ഒരാളെയാണ്‌ പിടികൂടിയത്‌. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം നാല്‌ പേരെ വധിക്കുകയും ചെയ്‌തു. പിടികൂടിയ ആളെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. ഈ മാസം ജീവനോടെ പിടിയിലാകുന്ന രണ്ടാമത്തെ ഭീകരനാണ്‌ സജ്ജാദ്‌. ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ അഞ്ചിന്‌ ഉദംപൂരില്‍ ബിഎസ്‌എഫിനു നേരെ ആക്രമണം നടത്തിയ പാക്ക്‌ പൗരന്‍ മുഹമ്മദ്‌ വനീദിനെ ജീവനോടെ പിടികൂടിയിരുന്നു.

Share news
error: Content is protected !!
Scroll to Top