HIGHLIGHTS : തിരൂർ: ഓട്ടോയിൽ പാട്ട് വെച്ചില്ലെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു. തിരൂർ വെട്ടത്താണ് സംഭവം.കൽപകഞ്ചേരി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവ...
തിരൂർ: ഓട്ടോയിൽ പാട്ട് വെച്ചില്ലെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു. തിരൂർ വെട്ടത്താണ് സംഭവം.കൽപകഞ്ചേരി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഉണ്ണികൃഷ്‌ണനാ വെട്ടേറ്റത്.
ഓട്ടോയിൽ പാട്ട് വെച്ചില്ല എന്ന് കാരണം പറഞ്ഞാണ് ഉണ്ണികൃഷ്‌ണനെ ഓട്ടോയിലെ യാത്രക്കാരൻ വെട്ടിയത് എന്നാണ് വിവരം.
ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം, തലക്ക് താഴെ വെട്ടേറ്റത്.ആക്രമത്തെ തുടർന്ന് ഉണ്ണികൃഷ്ണൻ തൊട്ടടുത്തുള്ള മുൻ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സിഎംടി ബാവയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെടുകയായിരുന്നത്രെ. നാട്ടുകാർ ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷക്ക് ഉള്ളിൽ കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. അക്രമി ഉണ്ണികൃഷ്‌ണൻറെ ഓട്ടോ ഓട്ടം വിളിച്ച് ഈ പ്രദേശത്ത് എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അക്രമിയെന്ന സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെ