ഒ.പി ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന- എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി.

സര്‍ക്കാര്‍ ആശുപത്രിയിലെ ഒ.പി.ടിക്കറ്റ് ചാര്‍ജ് അഞ്ചു രൂപയായി വര്‍ദ്ധിപ്പിച്ച യു.ഡി. എഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുമ്പില്‍ എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.

മലപ്പുറം കോട്ടപ്പടി ആശുപത്രിക്കു മുമ്പില്‍ നടന്ന പ്രകടനത്തിനു് കെ.പി.ജയേന്ദ്രന്‍, വി.കെ.വേലായുധന്‍, ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. എം.സി.മോഹനന്‍, എ.അബ്ദുറഹിം എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടിയില്‍ നടന്ന പ്രകടനത്തിനു് പി.കൃഷ്ണന്‍, വി.ജഗദീഷ് എന്നിവര്‍ നേതൃത്വം നല്‍കി. എം.കെ.വസന്ത സംസാരിച്ചു. പരപ്പനങ്ങാടിയില്‍ ടി.എന്‍ സജി, തിരൂരങ്ങാടിയില്‍ പി.മോഹന്‍ദാസ്, വേങ്ങരയില്‍ എന്‍.മുഹമ്മദ് അഷറഫ്, തൃപ്രങ്ങോട് എ.കൃഷ്ണകുമാര്‍, മഞ്ചേരിയില്‍ അബ്ദുല്‍ റഷീദ് അറഞ്ഞിക്കല്‍, പെരിന്തല്‍മണ്ണയില്‍ കെ.ഉണ്ണികൃഷ്ണന്‍, പൊന്നാനിയില്‍ എം.ടി മുഹമ്മദ് അഷ്‌റഫ് എന്നിവരും സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top