HIGHLIGHTS : കോഴിക്കോട് മുന്‍മന്ത്രി എസി ഷണ്‍മുഖദാസ് അന്തരിച്ചു.
കോഴിക്കോട് മുന്‍മന്ത്രി എസി ഷണ്‍മുഖദാസ് അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. രാത്രി 9.20 മണിയോടെയാണ് മരണം സംഭവിച്ചത്.മരിക്കുമ്പോള്‍ അദ്ദേഹത്തിന് എഴുപത്തിനാല് വയസ്സായിരുന്നു.
ഏഴു തവണ എംഎല്‍എയും മുന്ന് തവണ മന്ത്രിയുമായിരുന്ന ഷണ്‍മുഖദാസ് 32 വര്‍ഷമാണ് നിയമസഭാംഗമായിരുന്നത്. 1980 ലെ നായനാര്‍ മന്ത്രി സഭയിലെ ജലസേചന മന്ത്രിയായും 87 ലെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും 90 ല്‍ ആരോഗ്യവും സ്‌പോര്‍ട്‌സും കൈകാര്യം ചെയ്തിരുന്നു. ബാലുശേരി മണ്ഡലത്തില്‍ നിന്നാണ് ഇദേഹം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
എന്‍സിപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഷണ്‍മുഖദാസ് നിലവില്‍ എന്‍സിപി നിര്‍വാഹക സമിതി അംഗമാണ്.

നാളെ രാവിലെ ബാലുശേരിയിലെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണിയോടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് കോഴിക്കോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
ഫോട്ടോ കടപ്പാട് മാതൃഭൂമി