വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് കാവ്യ മാധവന്. കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്ന കാവ്യ ഈടെ ഒരു തുറന്നുപറച്ചില്‍ കൂടി നടത്തി എത്ര പണവും ലഭിച്ചാലും എത്ര അവാര്‍ഡുകള്‍ ലഭിക്കുമെന്നിരുന്നാലും ഒരു കാരണ വശാലും താന്‍ ഒരിക്കലും ഒരു അഭിസാരികയുടെ വേഷം ചെയ്യില്ല എന്ന്.
ഈടെ തന്നെ തേടിവന്ന ഒരു കഥാപാത്രത്തെ കുറിച്ച് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കാവ്യ കാര്യങ്ങള്‍ വിശദീകരിച്ചത്. ആ കഥാപാത്രം ശക്തമായിരുന്നു എന്നിരുന്നാലൂം അതിലെ ചില രഗങ്ങള്‍ മോശമായി തോന്നിയതിനാലാണ് ചിത്രം വേണ്ടെന്ന് വെച്ചതെന്നും കാവ്യ പറഞ്ഞു.
അഭിനയ സാധ്യതയുള്ള കഥാപാത്രമായിരിക്കാം എന്നിരുന്നാലും ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തനിക്കാവില്ലെന്നും ഈ കഥാരപാത്രവുമായി തന്നെ സമീപിച്ചവരോട് താനിത് ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞതായും കാവ്യ വ്യക്തമാക്കി.
താനിതുവരെ കുടുംബത്തോടൊപ്പം മാത്രമെ അഭിനയിച്ച ചിത്രങ്ങള്‍ കണ്ടിട്ടൊള്ളുവെന്നും അതുകൊണ്ടു തന്നെ ഒരു കരണ വശാലും മോശം കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്നും കാവ്യ നിലപാട് വ്യക്തമാക്കി.




