അരുണ്‍കുമാറിന്റെ നിയമനം; വി.എസില്‍ നിന്നും എം.എ.ബേബിയില്‍ നിന്നും തെളിവെടുത്തു.

തിരു: ഐ.സി.ഡി അക്കാഡമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ച സംഭവത്തെകുറിച്ച് അന്വേഷിക്കുന്ന നിയമസഭസമിതിക്കു മുമ്പില്‍ പ്രതിപക്ഷനേതാവ് വി.എസ് .അച്യുതാനന്ദനും എം.എ. ബേബിയും ഹാജരായി മൊഴി നല്‍കി. വി.എസ് അച്യൂതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ.സി.ഡി അക്കാദമി ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസാണ് സമിതി അന്വേഷിക്കുന്നത്. അരമണിക്കൂറോളം വി.എസില്‍ നിന്നും സമിതി തെളിവെടുത്തു. അതിനു ശേഷമായിരുന്നു എം.എ. ബേബിയില്‍ നിന്നും തെളിവെടുത്തത്. അരുണ്‍കുമാറില്‍ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

 

Related Articles