ദില്ലി: അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ പ്രതിരോധ മന്തി എകെ ആന്റണി സഭയെ തെറ്റിദ്ധരിപ്പിച്ചതായി സുഷമാ സ്വരാജ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും സുഷമാ സ്വരാജ് ആവശ്യപെട്ടു. പതിപക്ഷ ബഹളത്തെതുടര്‍ന്ന് നിര്‍ത്തി വെച്ച ഇരു സഭകളും പുനരാരംഭിച്ചു. ഇതിനിടെ എകെ ആന്റണിക്കെതിരെ യശ്വന്ത് സിന്‍ഹ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ആന്റണി ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക് സൈനിക വേഷം ധരിച്ചവരാണെന്ന് പറഞ്ഞതിനാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. പ്രതിരോധ മന്ത്രിയുടെ പ്രസ്്താവന ആക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് വാദത്തിന് ശക്തി നല്‍കുന്നതാണെന്ന് യശ്വന്ത്് സിന്‍ഹ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ആക്രമണം നടത്തിയത് പാക് സൈന്യമാണെന്നായിരുന്നു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ആന്റണിയുടെ പ്രസ്താവനയോടെ ആദ്യ പ്രസ്താവന സൈന്യം പിന്‍വലിക്കുകയായിരുന്നു.




