വഞ്ചനാക്കേസിലെ പ്രതിയായ യുവതി ആശുപത്രിയില്‍ നിന്ന്‌ ഭിത്തിതുരന്ന്‌ രക്ഷപ്പെട്ടു

naseema_0കോഴിക്കോട്‌: പന്ത്രണ്ടോളം തട്ടിപ്പുകേസില്‍ പ്രതിയായ യുവതി ജയിലില്‍ നിന്ന്‌ കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത്‌ ആശുപത്രിയുടെ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി നസീമയാണ്‌ രക്ഷപ്പെട്ടത്‌.
കോഴിക്കോട്‌ ജയിലിലിയാരുന്ന നസീമ മാനസികാസ്വാസ്ഥ്വത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ കുതിരവട്ടം മാനസികരോഗ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ശനിയാഴ്‌ച ആശുപത്രി കുളിമുറിയുടെ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ട ഇവര്‍ ഒരു മരത്തടി ചാരിവെച്ച മതിലില്‍ കയറിയ ശേഷം തുണി കെട്ടി പുറത്ത്‌ ചാടിയാണ്‌ രക്ഷപ്പെട്ടത്‌.

കണ്ണൂര്‍ അറക്കല്‍ രാജകുടംബാംഗമാണെന്ന്‌ പരിചയപ്പെടുത്തി വേങ്ങര സ്വേദേശിയായ യുവാവിനെ വിവാഹം കഴിച്ച്‌ വഞ്ചിച്ച കേസിലാണ്‌ ഇവര്‍ അവസാനമായി കഴിഞ്ഞമാസം അറസ്റ്റിലായത്‌. തന്റെ ഉമ്മയും ഉപ്പയും ഡോക്ടര്‍മാരായിരുന്നുവെന്നും ഇരുവരും ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നും . ഇപ്പോള്‍ കോഴിക്കോട്‌ ഒരു ഫ്‌ളാറ്റിലാണ്‌ താമസിക്കുന്നതെന്നും നസീമ പറഞ്ഞിരുന്നുവെത്രെ.
മലപ്പുറം, തൃശ്ശുര്‍, എറണാകുളം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും നസീമയുടെ പേരില്‍ കേസുകളുണ്ട്‌