പ്രവാസം

റിയാദില്‍ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദ്:റിയാദില്‍ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. മലപ്പുറം വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവന്‍ വീട്ടില്‍ ഇസ്മായില്‍(51) ആണ് മരിച്ചത്. അസീസിയ്യയിലെ ഇദേഹം താമസിക്കുന്ന ഫ്‌ളാറ്റിലെ മലിനജല പൈപ്പിലെ തടസം നീക്കാന്‍ ആസിഡ് ഒഴിച്ചിരുന്നു. ഇക്കാര്യം അറിയാതെ ഇദേഹം വാഷ് റൂമില്‍ പോയപ്പോള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ:നസീറ. മക്കള്‍:ഫാത്തിമ ഹന, ഹനീന്‍ മുഹമ്മഗ്, ഹൈസ ഹാസിം, ഹെന്‍സ അസ്രിന്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു;ആറ് സൈനികര്‍ മരിച്ചു

ദോഹ:സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. ഹെലിക്കോപ്റ്ററില്‍ ഏഴ് സൈനികരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു പതിവ് ഡ്യൂട്ടിക്കിടെയാണ് സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

പ്രവാസി ക്ഷേമനിധി അംശാദായ കുടിശ്ശിക  പിഴപലിശ ഇളവ് മാര്‍ച്ച് 31 വരെ

കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശികയുളള അംഗങ്ങള്‍ക്ക് കുടിശ്ശികയിന്‍മേലുള്ള പിഴപലിശ നിരക്കില്‍ നിലവില്‍ അനുവദിച്ചിട്ടുളള താല്‍ക്കാലിക ഇളവ് 2026 മാര്‍ച്ച് 31 ന് അവസാനിക്കും. പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകാത്ത അംഗങ്ങള്‍ക്ക് പ്രസ്തുത ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീമതി ഇന്ദുലേഖ ഐ.വി അറിയിച്ചു. അംഗങ്ങള്‍ക്ക് അംശാദായവും പിഴ പലിശയും ഓണ്‍ലൈനായി ഒടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറായ

error: Content is protected !!
Scroll to Top