
പന്നിയങ്കര : കണ്ണഞ്ചേരിയിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് പന്നിയങ്കര പൊലീസിന്റെ പിടിയിൽ. എംഡിഎംഎ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച തുകയും കണ്ടെത്തി. കല്ലായ് കുറുങ്ങോട്ട് വീട്ടിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് മുഴിക്കൽ സ്വദേശി കോരകുന്നുമ്മൽ വീട്ടിൽ മുഹമ്മദ് അസ്ലമി (32) നെയാണ് തിങ്കൾ രാത്രി പട്രോളിങ്ങിനിടെ കണ്ണഞ്ചേരി റെയിൽവേ അണ്ടർ പാസിന് സമീപത്തുവച്ച് പിടികൂടിയത്.
5.202 ഗ്രാം എംഡിഎംഎയും എംഡിഎംഎ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 64,000 രൂപയും പ്രതിയിൽനിന്ന് കണ്ടത്തി. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്.
പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ അമൽ ജോയ്, എഎസ്ഐമാരായ സുനിൽ, ഗിരീഷ്, സീനിയർ സി വിൽ പൊലീസ് ഓഫീസർമാരായ ടി പി ദിലീപ്, ശ്രീനാഥ്, മൻഷിദ്, വൈഷ്ണവ്, സിപിഒ രമ്യ, ഹോം ഗാർഡ് ലിജിഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





