തൊഴിലധിഷ്ഠിത ടൂറിസം/ ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ന്റെ തിരുവനന്തപുരം സെന്ററിൽ പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌, ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് തുടങ്ങിയ കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് പി.ജി. ഡിപ്ലോമ കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത. 18 വയസ്സിനു മുകളിൽ പ്രായമുള്ളതും പന്ത്രണ്ടാം ക്ലാസ് പാസ്സായതുമായ പെൺകുട്ടികൾക്ക് ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്‌സിന് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സിൽ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക്   ഫീസ് പൂർണ്ണമായും സൗജന്യവും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം സബ്സിഡിയും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471 2329468, 2329539, 8129166616.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top