
ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജില്‍ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി ഒന്നര വര്‍ഷമാണ് . ഒരുവര്‍ഷം കോളേജില്‍ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവും ആയിരിക്കും. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ പ്ലസ് ടു യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 15 നു മുന്‍പായി നേരിട്ട് ഹാജരാകണം . കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെ്ന്റ് നടത്തുന്ന അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. 0495 2385861, 9037098455.
ഡിപ്ലോമ കോഴ്‌സിന് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക അറ്റസ്‌റ്റേഷന് യോഗ്യവുമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2697288, 8590605276.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




