
പെരിന്തൽമണ്ണ : കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ കയർപൊട്ടി വീണയാളെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുലാമന്തോൾ ചേലാർകുന്നിൽ ഇന്നലെ പകൽ 11ഓടെയാണ് അപകടം. സൈനുദ്ദീൻ എന്നയാളുടെ കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ ചന്ദ്രനാണ് കയർപൊട്ടി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിനുള്ളിലെ പാറയിലേക്ക് വീണതിൽ നട്ടെല്ല് പൊട്ടി. രക്ഷാപ്രവർത്തനത്തിന് പെരിന്തൽമണ്ണ അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി നാസർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ എ ഉബാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ ടി രാജേഷ്, എം കിഷോർ എന്നിവർ കിണറ്റിൽ ഇറങ്ങി ചന്ദ്രനെ സ്റ്റൈൻ ബോർഡിൽ സുരക്ഷിതമായി ബന്ധിച്ച് റോപ്പിൻ്റെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ കെ ഹർഷാദ്, വിഷ്ണു എസ് സജി, പി ബി ആദർശ്, കെ കെ ശ്രീജിത്ത്, ടി വി അഖിൽ, കെ ഷാഹുൽ, ടി കെ രാമകൃഷ്ണൻ, പി മുരളി, പി ഉണ്ണികൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




