‘ഈ ഗാനം മറക്കുമോ’: പരപ്പനങ്ങാടിയില്‍ സിനിമാ പാട്ടുകളെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സിനിമാ സംഗീത ആസ്വാദകര്‍ക്കായി പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു’ഈ ഗാനം മറക്കുമോ’ എന്ന പേരില്‍ ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരം സംഗീതപ്രേമികള്‍ക്ക് ഏറെ ആവേശം പകരുന്നതായിരുന്നു.

പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പഴയകാല ഹിറ്റ് ഗാനങ്ങള്‍ മുതല്‍ പുതിയ കാലത്തെ പാട്ടുകള്‍ വരെയുള്ളവ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ക്വിസ് മത്സരത്തിന്റെ ഘടന.

മത്സരത്തില്‍ അബ്ദുള്‍ റഷീദ്, മെഹമൂദ് സി.കെ, കെ വി സുബൈര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പ്രശസ്ത സിനിമാ ഗാനരചയിതാവ് എം.ഡി രാജേന്ദ്രന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top