Section

malabari-logo-mobile

അതിജീവിക്കും നാം ഒറ്റക്കെട്ടായി, പടുത്തുയര്‍ത്തും പുതിയൊരു കേരളം

HIGHLIGHTS : ''വീടുകളല്ലാം വൃത്തിയാക്കാന്‍ നാം ഇറങ്ങല്യേ നാളെ'' എന്ന കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍ മലയാളിയുടെ ഹൃദയത്തിലാണ് പത...

”വീടുകളല്ലാം വൃത്തിയാക്കാന്‍ നാം ഇറങ്ങല്യേ നാളെ” എന്ന കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍ മലയാളിയുടെ ഹൃദയത്തിലാണ് പതിഞ്ഞത്. നാം ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന വാക്കിലെ ആര്‍ജ്ജവം മലയാളി നെഞ്ചേറ്റിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍, യുവതീയുവാക്കള്‍, വയോധികര്‍, തൊഴിലാളികള്‍, കുടുംബശ്രീ, അംഗനവാടി, ആശാ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുള്ള പതിനായിരങ്ങളാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്.

മലപ്പുറം ജില്ലയില്‍ ഏറ്റവും അധികം ആളുകള്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ പരപ്പനങ്ങാടി നഗരസഭയിലെ 20 ഡിവിഷനുകളിലാണ് ഇന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

sameeksha-malabarinews

കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല പുതിയകേരളത്തെ പടുത്തുയര്‍ത്തുകയാണ് നാം ചെയ്യുക എന്ന മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കാന്‍ കെല്‍പ്പുള്ള, സംഘബോധമുള്ള, ആര്‍ജ്ജവമുള്ള ഒരു ജനതയാണ് മലയാളികളെന്ന് നാം തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!