
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ചതി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി.ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന മെയ് 30ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശം കോടതി നൽകി. പ്രസവാവധിക്ക് ശേഷം കരിയറിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന വിനേഷിനെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് അവരുടെ ശാരീരികക്ഷമതയും സാധ്യതകളും വിലയിരുത്തണമെന്ന് കോടതി ഉത്തരവിട്ടു. ട്രയലുകളിൽ മത്സരിക്കാൻ ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതും കോടതി വിമർശിച്ചു.
രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും ഫെഡറേഷൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും ബെഞ്ച് നിരീക്ഷിച്ചു. മെയ് 18-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേ നിരീക്ഷണം.
പുതിയ നിയമങ്ങള്‍ പ്രകാരം 2025-നും 2026-ലും തെരഞ്ഞെടുക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ നിന്ന് മെഡല്‍ നേടിയവര്‍ക്ക് മാത്രമേ ട്രയലുകളില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവൂ. 2024-ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ഒരു പ്രൊഫഷണല്‍ ടൂര്‍ണമെന്റിലും വിനേഷ് പങ്കെടുത്തിരുന്നില്ല. ഇതോടെ താരത്തിന് മത്സരിക്കാനാകില്ലെന്ന സ്ഥിതിയായി. തുടര്‍ന്ന് വിനേഷ് കോടതിയെ സമീപിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





